ഏഷ്യൻ ഗെയിംസിൽ ലോക റെക്കോർഡ് നേട്ടത്തോടെ സ്വർണമെഡൽ നേടി ഇന്ത്യ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ 10 മീറ്റർ പുരുഷ റൈഫിൽ ടീമാണ് ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ ഉന്നം പിഴക്കാതെ വെടിവെച്ചിട്ടത്. രുദ്രാങ്ക്ഷ് ബാലസാഹെബ്, ഐശ്വരി പ്രതാപ് സിങ്, ദിവ്യാൻഷ് സിങ് എന്നിവർ അടങ്ങിയ ടീമാണ് രാജ്യത്തിന്റെ അഭിമാനമായത്.
ഗെയിംസിന്റെ രണ്ടാം ദിനത്തിനാണ് സ്വർണമെഡൽ വേട്ടയ്ക്ക് ഇന്ത്യ തുടക്കം കുറിച്ചത്. 1893.7 പോയിന്റ് ആണ് ഇവർ കുറിച്ചത്. ചൈനയുടെ പേരിലുണ്ടായിരുന്ന 1893.3 പോയിന്റിന്റെ റെക്കോർഡാണ് ഇന്ത്യൻ സംഘം ഭേദിച്ചത്. പുരുഷന്മാരുടെ റോവിങ് ഫോറിൽ വെങ്കലവും ഇന്ത്യൻ ടീം കരസ്ഥമാക്കി.ജസ് വീന്ദർ സിങ്, ഭീം സിങ്, പുനീത് കുമാർ, ആശിഷ് എന്നിവരുടെ ടീമാണ് വെങ്കലം നേടിയത്.
ഇന്ന് നടക്കുന്ന വനിതാ ക്രിക്കറ്റിലും സ്വർണ പ്രതീക്ഷയുമായാണ് ഇന്ത്യ ക്രീസിൽ ഇറങ്ങുന്നത് . ഹാങ്‌ഷോയിലെ പിങ്‌ഫെങ് കാംപസ് ക്രിക്കറ്റ് ഫീൽഡിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് ഫൈനൽ. ബംഗ്ലാദേശിനെ നിലംപരിശാക്കിയാണ് സ്മൃതി മന്ഥാനയുടെ നേതൃത്വത്തിലുള്ള സംഘം ഫൈനലിലേക്കു കടന്നത്. ടെന്നീസ്, വുഷു ഇനങ്ങളിലും ഇന്ന് ഇന്ത്യൻ താരങ്ങൾ മത്സരിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *