കോഴിക്കോട് പന്നിയങ്കര റെയിൽവേ മേൽപ്പാലത്തിനായി സ്ഥലം ഏറ്റെടുത്തവകയിൽ സബ്കോടതി അധികരിപ്പിച്ച് നൽകിയ നഷ്ടപരിഹാരം കോടതിയിൽ കെട്ടിവെക്കാത്തതിനെ തുടർന്ന് സർക്കാരിനെ നാല് ജീപ്പുകളും കാറും ഉൾപ്പെടെ അഞ്ചു വാഹനങ്ങൾ ലേലത്തിൽ വെക്കാൻ കോഴിക്കോട് പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടു.കോഴിക്കോട് പന്നിയങ്കര എരുമാട് പറമ്പിൽ സൈനബ ബീവിക്ക് അവകാശപ്പെട്ട 3 .2 സെന്റ് സ്ഥലം ഏറ്റെടുത്തതിന് ലാൻഡ് അക്വിസിഷൻ ഓഫീസർ നൽകിയ നഷ്ടപരിഹാരം അപര്യാപ്തമെന്ന് കാണിച്ച് സബ് കോടതിയിൽ അഡ്വ: എ. ബഷീർ നൽകിയ കേസിൽ ഭൂമിയുടെ വില പുനർനിർണയിച്ച് നഷ്ടം നല്കാൻ കോടതി ഉത്തരവായത്.
ലാൻഡ് അക്വിസിഷൻ ഓഫീസറായ കോഴിക്കോട് സബ് കലക്ടറേയും പി ഡബ്ള്യു ഡി എക്സിക്യൂട്ടീവ് എൻജിനീയറെയും എതിർകക്ഷികളാക്കി കാണിച്ച് ബോധിപ്പിച്ച കേസിൽ 33, 00, 000 രൂപ ഭൂവുടമയ്ക്ക് നല്കാൻ കോടതി ഉത്തരവായി എന്നാൽ നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്നാണ് സർക്കാരിന്റെ അഞ്ചു വാഹനങ്ങൾ ലേലം ചെയ്യാൻ ഉത്തരവ് ഉണ്ടായത് ഇത് പ്രകാരം ഒക്ടോബർ 29 ന് കോഴിക്കോട് ജില്ലാ കോടതി പരിസരത്ത് വെച്ച് വാഹന ലേലം നടക്കും
