നോക്കുകൂലി വാങ്ങിയ കയറ്റിറക്ക് തൊഴിലാളികൾക്കെതിരെ നടപടി. സ്റ്റാച്യു -കന്‍റോണ്‍മെന്‍റ് പരിധിയിലെ യൂണിയനിൽപ്പെട്ട 12 പേരെയാണ് സസ്പെൻഡ് ചെയ്തത്. സെൻട്രൽ സ്റ്റേഡിയത്തിൽ കൊണ്ടുവന്ന സാധനങ്ങള്‍ ലോറിയിൽ നിന്നും ഇറക്കാതെ കരാറുകാരൻനിന്നും 15,000 രൂപ നോക്കു കൂലി വാങ്ങിയിരുന്നു.ഇതിനെതിരെ കരാറുകാരൻ മന്ത്രി വി.ശിവൻകുട്ടിക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി അന്വേഷണം നടത്തിയതിൽ നോക്കൂകൂലി വാങ്ങിയെന്ന് വ്യക്തമാതോടെയാണ് നടപടിക്ക് മന്ത്രി നിർദ്ദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *