ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ട്. ഉന്നതർക്ക് പങ്കുണ്ടെങ്കിൽ അതും അന്വേഷണത്തിൽ കണ്ടെത്തുമെന്ന് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസിൽ ഉൾപ്പെട്ട കൂടുതൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് എസ്ഐടി. ദ്വാരപാലക ശിൽപ്പത്തിലെ പാളികളിലെ സ്വർണം കടത്തിയ കേസിൽ 10 പ്രതികളാണുള്ളത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്. തട്ടിയെടുത്ത സ്വർണം കൈവശമുണ്ടെന്ന് പോറ്റിയും സ്മാർട്ട് ക്രിയേഷൻസും മൊഴി നൽകിയിട്ടുള്ള കൽപേഷിനെക്കുറിച്ച് പ്രത്യേക സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
ഇടനിലക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന് മുൻപ് ചില ജീവനക്കാരെക്കൂടി പ്രത്യേക സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും
