കൊച്ചിയില്‍ ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുകര്‍ പണം ആവശ്യപ്പെട്ടതിന് വടിവാള്‍ വീശി ഭീഷണി. ഭീഷണി ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലുള്ളവര്‍ക്കുനേരെ. രണ്ടുപേര്‍ അറസ്റ്റില്‍.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭക്ഷണം കഴിച്ച ശേഷം യുവാക്കള്‍ പണം നല്‍കാതെ ഇറങ്ങി പോകാന്‍ ശ്രമിച്ചത് ഹോട്ടല്‍ ഉടമ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ യുവാക്കളില്‍ ഒരാള്‍ വടിവാള്‍ പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ലഹരി ഉപയോഗിച്ച ശേഷമാണ് യുവാക്കള്‍ ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയതെന്നാണ് സംശയം.