പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസിൻറെ വിജയത്തിന്റെ തിളക്കം കളയാൻ ചിലർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.വയനാട്, ചേലക്കര മണ്ഡലങ്ങളിൽ ഇടത് വോട്ടുകൾ കുറഞ്ഞുവെന്നും പാലക്കാട് സിപിഐഎമ്മിന് മൂന്നാം സ്ഥാനമാണ് ഉള്ളതെന്നും വോട്ടുകൾ കൂടിയിട്ടില്ല. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി മുഖ്യമന്ത്രി തുടരുകയാണ്. മതേതര മുഖമായ തങ്ങളെ ആക്രമിക്കുകയാണ് ചെയ്യുന്നത്, മുഖ്യമന്ത്രിയുടെ പ്രസംഗത്തിലേത് പൊള്ളയായ വാദമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.മൂന്ന് മണ്ഡലങ്ങളിലും നടന്നത് രാഷ്ട്രീയപോരാട്ടമാണ്. പാലക്കാട് അര ഡസനോളം സംഭവങ്ങളാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കോൺഗ്രസിനെ വഷളാക്കാനായി സിപിഐഎം നടത്തിയത്. ബിജെപിയെ ജയിപ്പിക്കാനാണ് സിപിഐഎം തങ്ങൾക്കെതിരെ വിവാദങ്ങൾ സൃഷ്ട്ടിച്ചത് . അതെല്ലാം അവർക്ക് തന്നെ തിരിച്ചടിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എസ്ഡിപിഐ നേതാക്കളുമായി നടത്തിയ കൂടികാഴ്ചയെക്കുറിച്ചും പ്രതിപക്ഷനേതാവ് പ്രതികരിക്കുകയുണ്ടായി. രാഹുൽ മാങ്കുട്ടം ഒരു എസ്ഡിപിഐ നേതാകളുമായും കൂടികാഴ്ച നടത്തിയിട്ടില്ല.സ്ഥാനാർത്ഥി പോകുന്ന പല സ്ഥലങ്ങളിലും ആളുകളുമായി ഫോട്ടോ എടുക്കേണ്ടി വരും. ജമാ അത്തെ ഇസ്‌ലാമിക്കെതിരെ ആഞ്ഞടിക്കുന്ന മുഖ്യമന്ത്രി അതെ നേതാക്കളുമായി നിൽക്കുന്ന ഫോട്ടോ വേണമെങ്കിൽ കാണിച്ചുതരാമെന്നും വി ഡി സതീശൻ വ്യക്തമാക്കി. എസ്‍ഡിപിഐയോടുള്ള കോണ്‍ഗ്രസ് നിലപാട് നേരത്തെ പറഞ്ഞതാണ്. കോൺഗ്രസിന്റേത് സെക്കുലർ സ്റ്റാൻഡ് ആണ്. അതിൽ ഒരു കോംപ്രമൈസും ഇല്ല.ലോക്സഭ തിരഞ്ഞെടുപ്പിൽ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. മുഖ്യമന്ത്രി ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും മാറ്റി മാറ്റി പിടിക്കുകയാണ്. അദ്ദേഹം എന്താണ് ഓന്തിനെ പോലെ നിറം മാറുന്നതെന്ന് നിങ്ങൾ തന്നെ ചോദിക്കണം.
വർഗീയത ആളിക്കത്തിക്കുന്നതിൽ ഇടതുപക്ഷം സംഘപരിവാറിനെയും നാണ കെടുത്തുന്നതാണ് അടുത്തിടെ നമ്മളെല്ലാവരും കണ്ടത്. പാർട്ടികൾ വർഗീയ പാർട്ടി ആണോ അല്ലയോ എന്ന് അളവ് കോൽ എടുക്കുന്ന പാർട്ടിയല്ല ഞങ്ങളുടേത്. ചേലക്കരയിലെ പരാജയത്തിൻ്റെ ഉത്തരവാദിത്വം തനിക്കുണ്ട്. രമ്യ ഹരിദാസിന്‍റെ ഒരു പരാതിയും ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതൽ വോട്ടുകള്‍ ചേലക്കരയിൽ യുഡിഎഫിന് നേടാനായി. എതിർസ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറച്ചതിൻ്റെ അഭിമാനം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.