ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ലഹരിവേട്ട. മത്സ്യബന്ധന ബോട്ടില്‍ നിന്ന് 5 ടണ്‍ മയക്കുമരുന്നാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡിന്റെ ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇതെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 5 മ്യാന്‍മര്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇവരെ ആന്‍ഡമാന്‍ പൊലീസിന് കൈമാറും.
‘ആന്‍ഡമാന്‍ കടലില്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് അഞ്ച് ടണ്ണോളം മയക്കുമരുന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയായിരിക്കും ഇത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കുന്നു’, പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.