ടെണ്ടർ ക്ഷണിച്ചു
അഴുത അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലേക്ക് 2023-24 സാമ്പത്തിക വര്‍ഷം അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 11 ഉച്ചയ്ക്ക് 1 മണി. തുടര്‍ന്ന് അന്ന് ഉച്ചയ്ക്ക് 2.30 ന് തുറന്ന് പരിശോധിക്കും. ഫോണ്‍ : 04869 252030
വിവാഹപൂര്‍വ്വ കൗൺ സലിംഗ് കോഴ്‌സ് നടത്താൻ അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള ത്രിദിന വിവാഹപൂര്‍വ്വ കൗണ്സലിംഗ് കോഴ്‌സ് നടത്തുന്നതിനായി സര്‍ക്കാര്‍/എയിഡഡ്/ അഫിലിയേറ്റഡ് കോളേജുകള്‍, അംഗീകാരമുള്ള സംഘടനകള്‍, മഹല്ല് ജമാഅത്തുകള്‍, ചര്‍ച്ച് കമ്മിറ്റികള്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. www.minoritywelfare.kerala.gov.in വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചശേഷം കോഴിക്കോട് പുതിയറയിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തില്‍ ഡിസംബര്‍ നാലിന് അഞ്ച് മണിക്കകം ലഭ്യമാക്കണം. ഫോണ്‍: 0495-2724610, 9446643499, 9447881853.
മെഡിക്കല്‍ ഓഡിറ്റര്‍ ഇന്റര്‍വ്യൂ 3 ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക് (കാസ്പ്) കീഴില്‍ മെഡിക്കല്‍ ഓഡിറ്റര്‍ തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത ജിഎന്‍എം, ബി എസ് സി നഴ്‌സിങ്ങ്/എം എസ് സി നഴ്‌സിങ്ങ്, നഴ്‌സിങ്ങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. കാസ്പിനു കീഴില്‍ ഒരു വര്‍ഷത്തെ മെഡിക്കല്‍ ഓഡിറ്റര്‍ തസ്തികയിലുള്ള ജോലി പരിചയം അഭികാമ്യമാണ്. 760 രൂപയാണ് ദിവസവേതനം. നിയമന കാലാവധി 360 ദിവസം. ഇന്റര്‍വ്യൂ ഡിസംബര്‍ മൂന്നിന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍. ഫോണ്‍: 0495-2350055, 2357457.
ക്യാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ നല്ലളം വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തന സജ്ജമാക്കിയ ക്യാന്റീന്‍ പ്രതിമാസ വാടകയ്ക്ക് ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാനേജര്‍ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് എന്ന വിലാസത്തില്‍ ഡിസംബര്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 0495-2765770, 2766563.
ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു
കുറ്റ്യാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വിവരങ്ങളും അനുബന്ധ ലിസ്റ്റും പ്രവൃത്തി ദിനങ്ങളില്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0496-2598634, 9846116783. ഇമെയില്‍: ghssktdy@gmail.com.
ക്വട്ടേഷന്‍ ക്ഷണിച്ചു
മലബാര്‍ ദേവസ്വം ബോര്‍ഡ്, കോഴിക്കോട് അസി. കമ്മീഷണറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് മാസം ശരാശരി 1000 കി.മീ യാത്ര ചെയ്യുന്നതിനായി മാസവാടക നിരക്കില്‍ വാഹനം ആവശ്യമുണ്ട്. ഡ്രൈവര്‍ സഹിതം കരാര്‍ വ്യവസ്ഥയില്‍ 6 വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും, ടാക്സി പെര്‍മിറ്റുള്ളതും, ഡ്രൈവറടക്കം ചുരുങ്ങിയത് 5 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ളതും, നല്ല റണ്ണിംഗ് കണ്ടീഷനുള്ളതുമായ വാഹനമാണ് ഒരു വര്‍ഷത്തേക്ക് വേണ്ടത്. വാഹന ഉടമകൾ നിരക്ക് ക്വാട്ട് ചെയ്ത, മുദ്രവെച്ച മത്സര അടിസ്ഥാനത്തിലുള്ള ക്വട്ടേഷന്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് രശീതി, ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് എന്നിവയുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ ഏഴിന് വൈകീട്ട് മൂന്ന് മണിക്കകം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ലഭ്യമാക്കണം. അന്നേ ദിവസം വൈകിട്ട് നാലിന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍:
0495-2374547.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് മെയിന്‍ ബ്ലോക്കിലെ കോപ്പറേറ്റീവ് സ്റ്റോറിനും ഇലക്ട്രിക് പാനലിനും ഇടയിലുളള പാര്‍ട്ടീഷന്‍ മാറ്റുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
‘ക്വട്ടേഷന്‍ നമ്പര്‍ 12/2024-25-മെയിന്‍ ബ്ലോക്കിലെ കോപ്പറേറ്റീവ് സ്റ്റോറിനും ഇലക്ട്രിക് പാനലിനും ഇടയിലുളള പാര്‍ട്ടീഷന്‍ മാറ്റുന്നതിന്’
എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പിഒ), 673005 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 26 ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും.
വിശദാംശങ്ങള്‍ www.geckkd.ac.in ല്‍.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് കെമിക്കല്‍ എഞ്ചനീയറിംഗ് വിഭാഗം കമ്പ്യൂട്ടര്‍ ലാബിന്റെ യുപിഎസ് കാബിനിന് ജനല്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
‘ക്വട്ടേഷന്‍ നമ്പര്‍ 13/2024- 25 കെമിക്കല്‍ എഞ്ചനീയറിംഗ് വിഭാഗം കമ്പ്യൂട്ടര്‍ ലാബിന്റെ യുപിഎസ് കാബിനിന് ജനല്‍ സ്ഥാപിക്കുന്നതിന്’
എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പിഒ), 673005 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 27 ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും.
വിശദാംശങ്ങള്‍ www.geckkd.ac.in ല്‍.
വോട്ടർപട്ടിക നിരീക്ഷകൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും
കോഴിക്കോട് ജില്ലയിലെ പ്രത്യേക വോട്ടർപട്ടിക പുതുക്കൽ യജ്ഞം-2025 മായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി വോട്ടർപട്ടിക നിരീക്ഷകൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും
ചർച്ച നടത്തും.
നവംബർ 27ന് രാവിലെ 10.30 ന് ജില്ലാ കലക്ടറുടെ ചേംബറിൽ ആണ് ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി നിരീക്ഷകൻ ചർച്ച നടത്തുക. തുടർന്ന് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആയും ചർച്ച നടത്തും.
വിവരാവകാശ കമ്മിഷൻ ഹിയറിങ്ങ്
സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ നവംബർ 27 ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിങ്ങ് നടത്തും.
അസി. പ്രൊഫസര്‍ നിയമനം
വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിവില്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ഒഴിവുണ്ട്. ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 0496-2536125, 8943901589.
ലേലം 29 ന്
ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച വലയും അനുബന്ധ സാമഗ്രികളും പ്ലാസ്റ്റിക്ക് കുപ്പികളും നവംബര്‍ 29 ന് രാവിലെ 11 മണിക്ക് പൊതുലേലം ചെയ്തു വില്‍ക്കും. ഫോണ്‍: 0495-2414074.
സൗജന്യ തൊഴില്‍ പരിശീലനം
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ എസ് സി വിഭാഗത്തിൽപ്പെട്ട യുവതികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നൽകുന്നു. ഗാർമെന്റ് കട്ടർ & ഫാഷൻ ഡിസൈനിങ്, ഇൻസ്റ്റല്ലേഷൻ ടെക്‌നിഷ്യൻ, അസോസിയേറ്റ് ഡസ്ക്ടോപ് പബ്ലിഷിങ്, ഡിസിഎ, ടാലി-ജിഎസ്ടി ഫയലിംഗ് എന്നീ കോഴ്‌സുകളിലാണ് പരിശീലനം. സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് വന്ന് ചേരാം. ഫോണ്‍:
0495-2370026, 8891370026.
ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്; സൗജന്യ യൂണിഫോം വിതരണോദ്ഘാടനം ഡിസംബർ 3ന്
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങൾക്കും പെൻഷൻകാർക്കും സൗജന്യ യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡിസംബർ 3
ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് തൊടുപുഴ ടൗൺ ഹാളിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും.
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു അധ്യക്ഷത വഹിക്കും. . തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു മുഖ്യപ്രഭാഷണം നടത്തും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി. ബി. സുബൈർ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ സി കെ ബിന്ദുമോൾ, പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ പൗര പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.