കുന്ദമംഗലം ഹൈസ്കൂൾ എസ്എസ്എൽസി 1990 ബാച്ച് ഒത്തുചേരൽ സംഘടിപ്പിച്ചു. എസ്എസ്എൽസി 1990 ബാച്ച് അലൂമിനി കൂട്ടായ്മ റീയൂണിയൻ 2023 എന്ന പേരിൽ ആണ് ഒത്തുചേരൽ സംഘടിപ്പിച്ചത്. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഹാളിലായിരുന്നു പരിപാടി നടത്തിയത്. ചടങ്ങിൽ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി കുന്ദമംഗലത്തെ സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നിറസാന്നിധ്യമായിരുന്ന കുറിയേരി അബൂബക്കർ സാഹിബിന്റെ ദീപ്തമായ ഓർമ്മകൾ നിലനിർത്തുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മകൻ കുറിയേരി അബ്ദുൽ നാസർ സ്കൂളിലെ പഠന സൗകര്യത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠന സഹായം ഏർപ്പെടുത്തി. എൻഡോവ്മെൻറ് ആണ് ഏർപ്പെടുത്തിയത്. ഇതിന്റെ ഉദ്ഘാടനം, കുറിയരി അബ്ദുൾ നാസർ കുന്നമംഗലം ഹൈസ്കൂൾ എച്ച് എം ദീപു മാസ്റ്ററെ എൻഡോവ്മെൻറ് തുക ഏൽപ്പിച്ചുകൊണ്ട് നിർവഹിച്ചു. ചടങ്ങിൽ പി ഗിരീഷ്, പി പി വിമോദ്, കെ കെ റസാക്ക് ,പോൾ കെ ജെ, വിജയൻ കാരന്തൂർ, ഗിരീഷ് ആമ്പ്ര, കെ കെ ഗിരീഷ്, പ്രവീൺ പടനിലം, എംപി സഫീഖ്, എം മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വെബ്സൈറ്റ് ലോഞ്ചിംഗ്, സമ്മാനദാനം, കലാപരിപാടികൾ തുടങ്ങിയവ നടന്നു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
