തൃശൂര്‍: അയ്യന്തോളില്‍ 17കാരന്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. കാനാട്ടുക്കര ശാന്തിനഗറില്‍ താമസിക്കുന്ന വല്ലച്ചിറ വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സിദ്ധാര്‍ത്ഥ് (17) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് അയ്യന്തോള്‍ തൃക്കുമാരക്കുടം ക്ഷേത്ര കുളത്തിലാണ് അപകടം.പടിക്കെട്ടില്‍ നിന്നും സിദ്ധാര്‍ത്ഥ് തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. സിദ്ധാര്‍ത്ഥ് വെള്ളത്തില്‍ വീണതുകണ്ട് സുഹൃത്തുക്കള്‍ കുളത്തിലേക്ക് ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *