
പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മങ്ങത്തായ മഠത്തിൽപുറായിൽ റോഡും പൊതു ഇടവും പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 17 ലക്ഷം, ഗ്രാമപഞ്ചായത്ത് വിഹിതമായ 4 ലക്ഷം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുള്ള 7.5 ലക്ഷം എന്നീ ഇനങ്ങളിലായി ലഭ്യമാക്കിയ 28.5 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെ നിർദ്ധിഷ്ട സ്പോർട്സ് കോംപ്ലക്സ് സൈറ്റിലേക്കുള്ള റോഡ് കൂടിയാണിത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഉഷ, സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, എം.എ പ്രതീഷ്, വാർഡ് മെമ്പർ സുധീഷ് കൊളായി, കെ.എം പുരുഷോത്തമൻ, ദീപ മംഗത്തായ, കെ നന്ദകുമാർ, ഡോ. യമുന രമേശ് എന്നിവർ സംസാരിച്ചു. റോഡ് കമ്മിറ്റി ചെയർമാൻ വിനോദ്കുമാർ കിഴക്കേതൊടി സ്വാഗതവും രാജ്മോഹൻ മാസ്റ്റർ നന്ദിയും പറഞ്ഞു.