റിപ്പബ്ലിക് ദിനത്തോടും ,ദേശീയ വോട്ടേർസ് ദിനത്തോടും അനുബന്ധിച്ച് ദയാപുരം ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമൻ ,ചരിത്ര വിഭാഗം, എൻ .എസ് .എസ്, ക്യാമ്പസസ് ഓഫ് കോഴിക്കോട് സംയുക്തമായി മുക്കം, ഓമശ്ശേരി, കുന്ദമംഗലം ബസ്റ്റാൻ്റുകളിലായി തെരുവു നാടകം അവതരിപ്പിച്ചു.
ഭരണഘടനാ മൂല്യവും, ജനാധിപത്യ പ്രക്രിയയിലെ തെരഞ്ഞെടുപ്പിൻ്റെ പ്രാധാന്യവും വ്യക്തമാക്കി ദയാപുരം വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ” വി ദ പീപ്പിൾ ഓഫ് ഇന്ത്യ ” തെരുവുനാടക ജാഥ കുന്നമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ചന്ദ്രൻ തിരുവലത്ത് ഉദ്ഘാടനം ചെയ്തു. ദയാപുരം കോളേജ് ചരിത്ര വിഭാഗം മേധാവി ശ്രീഷ്മ പി .വി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം. അഞ്ജു സുരേഷ്,ക്യാമ്പസസ് ഓഫ് കോഴിക്കോട് കോഡിനേറ്റർ ഗോപിക പ്രസന്നൻ , ദയാപുരം കോളേജ് അധ്യാപികയും മുൻ എൻ.എസ്.എസ് കോർഡിനേറ്ററുമായ
സുദേശ് ന . പി. സുന്ദർ എന്നിവർ ഏകദിന തെരുവുനാടക ജാഥയ്ക് നേതൃത്വം നൽകി. തീയേറ്റർ ആർട്ടിസ്റ്റ് സുധാകരൻ ചൂലൂരിൻ്റെ പരിശീലനത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവുനാടകത്തിൽ ഒന്നാംവർഷ എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി അപർണ പ്രധാന കഥാപാത്രം അവതരിപ്പിച്ചു.ഭരണഘടനയോടും രാജ്യത്തോടുമുള്ള ഒരു പൗരന്റെ ഉത്തരവാദിത്വം പൂർണ്ണമാകുന്നത് അവർ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണ പങ്കാളികളാകുമ്പോഴാണ് എന്ന സന്ദേശം നൽകിക്കൊണ്ടാണ് തെരുവ് നാടക ജാഥ അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *