റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു,ഡോ. ബി.ആര്‍. അംബേദ്കര്‍, കെ.ആര്‍.നാരായണന്‍ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളില്‍ നിയമസഭാ സ്പീക്കർ എ.എന്‍. ഷംസീര്‍ പുഷ്പാർച്ചന നടത്തി. ദേശീയ പതാക ഉയർത്തിയ ശേഷം, സ്പീക്കർ വാച്ച് ആന്റ് വാര്‍ഡ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.പൂന്തുറ സെൻ്റ് ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ബാൻ്റ് വാദ്യം റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി.നിയമസഭയിലെ ജീവനക്കാർ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളോടെ ചടങ്ങ് സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *