നൂനത കൃഷി രീതികൾ പഠിക്കാൻ ഇസ്രായേലിലേക്ക് പോയ സംഘത്തിലെ കാണാതായ കർഷകൻ ബിജു കുര്യൻ നാളെ മടങ്ങിയെത്തുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ബിജുവിന്റെ സഹോദരന്‍ ഇക്കാര്യം തന്നെ വിളിച്ചറിയിക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇസ്രായേലില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു

ബിജു ടെൽ അവീവിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ പ്രതിനിധി സംഘത്തിലെ ആളെന്ന നിലയില്‍ ബിജുവിനെ കാണാതായത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും മന്ത്രി പറഞ്ഞു
അദ്ദേഹത്തിന്റെ കുടുംബം പരാതിയൊന്നും നല്‍കാത്തതുകാരണമാണ് അവരും കൂടി അറിഞ്ഞുകൊണ്ട് മുങ്ങിയതാണെന്ന് ആദ്യം പറഞ്ഞത്. ബിജുവിനെ നാട്ടിലെത്തിക്കുന്നതുവരെ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

‘ബിജു തിരിച്ചുവന്നാലും പ്രതികാര നടപടിയെന്ന നിലയിലൊന്നും കൈകാര്യം ചെയ്യില്ല. ഇസ്രായേലിലേക്ക് പോയ സംഘത്തിലെ കര്‍ഷകരെ മാതൃകാ കര്‍ഷകരായി(മാസ്റ്റര്‍ ഫാര്‍മേഴ്‌സ്) ആയി പ്രഖ്യാപിക്കും. അവരുമായി ഒരു കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇസ്രായേലിലെ കൃഷിരീതിയില്‍ കണ്ട യന്ത്രമാതൃകയടക്കം കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുകയാണ്.
ബിജു കുര്യനും തിരികെ വന്ന് അവിടെ പഠിച്ച കാര്യങ്ങളൊക്കെ പ്രാവര്‍ത്തികമാക്കട്ടെ. നല്ല കര്‍ഷകനായി അദ്ദേഹം വീണ്ടും കേരളത്തിലുണ്ടാകട്ടെയെന്നും അതിന് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *