വീട്ടിലിരുന്ന് രക്തസമ്മര്‍ദ്ദം പരിശോധിക്കാനായുള്ള ഉപകരണം ഓർഡർ ചെയ്ത് വാങ്ങിയ ഉപഭോക്താവിന് കിട്ടിയത് ഇഷ്ടിക. ഈ മാസം 23ന് കൊച്ചി കലൂരിലെ ദേശാഭിമാനി റോഡില്‍ കമ്പ്യൂട്ടര്‍ സെയില്‍സ് സര്‍വ്വീസ് കട നടത്തുന്ന അബ്ദു റഹ്മാന്‍ മൂപ്പനാണ് പ്രഷര്‍ മോണിട്ടറിന് പകരം ഇഷ്ടിക ലഭിച്ചത്. ഡോ. മോര്‍പെന്‍ എന്ന കമ്പനിയുടെ ഉപകരണം വാങ്ങിയപ്പോഴാണ് അബ്ദു റഹ്മാന്‍ കബളിക്കപ്പെട്ടത്. ഉൽപന്നത്തിൻറെ പേരും പരസ്യവുമുൾപ്പെടെയുള്ള പെട്ടിക്കുള്ളിൽ പൊട്ടിപ്പൊളിഞ്ഞ ഇഷ്ടികക്കഷണമാണ് ഉണ്ടായിരുന്നത്. പണമടച്ച് കൊറിയര്‍ തുറന്നുനോക്കുമ്പോഴാണ് പറ്റിക്കപ്പെട്ടകാര്യം മനസിലാവുന്നത്. 970 രൂപയാണ് പ്രഷര്‍ മോണിറ്റര്‍ ഉപകരണത്തിന് അബ്ദു റഹ്മാൻ നൽകിയത്.ഫ്ലിപ്കാര്‍ട്ടിന്‍റെ കസ്റ്റമര്‍ കെയറില്‍ അബ്ദു റഹ്മാന്‍ വിവരമറിയിച്ചുവെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പുരോഗതിയുമുണ്ടായിട്ടില്ല. ഇപ്പോഴും പരാതി പ്രോസസിലാണെന്ന മറുപടിയാണ് ലഭിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിലൊരു കബളിപ്പിക്കലിന് ഇരയാവേണ്ടി വന്നതെന്ന് അബ്ദു റഹ്മാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *