അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്.അന്താരാഷ്ട്ര വിമാനങ്ങളിൽ സാമൂഹ്യ അകലം പാലിക്കാൻ സീറ്റുകൾ ഒഴിച്ചിടുന്നതും വിമാന ജീവനക്കാർ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധനയും നീക്കി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്. വിമാനത്താവളത്തിലെ ദേഹപരിശോധന വീണ്ടും തുടങ്ങും. വിമാനത്താവളങ്ങളിലും വിമാനങ്ങളും മാസ്ക് ധരിക്കുന്നത് തുടരണം.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,660 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,30,18,032 ആയെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *