ജില്ലയില്‍ ഇന്ന് 43 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 40 പേര്‍ക്ക് സമ്പര്‍ക്കം വഴിയും കേരളത്തിനു പുറത്ത് നിന്ന് വന്ന 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,289 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 58 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 393 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *