പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം ജില്ലാ നേതൃത്വം. യോഗത്തില്‍ കയ്യാങ്കളിയും വാക്കേറ്റവും ഉണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. മാധ്യമങ്ങളുടെ സൃഷ്ടിയാണ് ഈ വാര്‍ത്ത. അതിനെ നിയമപരമായി നേരിടുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഉണ്ടായിട്ടുള്ളത്. അതിനെ ദുര്‍ബലപ്പെടുത്താന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച വ്യാജവാര്‍ത്തയാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായി എന്നത്. അടിസ്ഥാനരഹിതമായ ഈ വാര്‍ത്ത ജനങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *