കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് എംപുരാന്‍ നാളെ തിയറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ മമ്മൂട്ടി. എംപുരാന്‍ ഒരു ചരിത്ര വിജയമായി മാറട്ടെ എന്നാണ് മമ്മൂട്ടി ആശംസിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.
‘എംപുരാന്റെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍, ഒരു ചരിത്ര വിജയമാവട്ടെ! ചിത്രം ലോകമെമ്പാടുമുള്ള അതിര്‍വരമ്പുകള്‍ ഭേദിക്കുകയും മലയാള ചലച്ചിത്ര വ്യവസായത്തിനു മുഴുവന്‍ അഭിമാനിക്കാവുന്ന നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ ലാലിനും പൃഥ്വിക്കും വലിയ വിജയമുണ്ടാകട്ടെ!’- മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മമ്മൂട്ടിയുടെ ആശംസകള്‍ക്ക് പൃഥ്വിരാജ് നന്ദിയും അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ആശംസ ആരാധകര്‍ ആഘോഷമാക്കുകയാണിപ്പോള്‍. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ വിജയം എംപുരാന്‍ നേടട്ടെയെന്ന് ആരാധകരും കുറിച്ചു. നാളെ ഇന്ത്യന്‍ സമയം രാവിലെ ആറു മണിക്കാണ് സിനിമയുടെ ആദ്യ പ്രദര്‍ശനം ആരംഭിക്കുക.