കോഴിക്കോട്ബിജെപി വിരുദ്ധ നിലപാടിൻ്റെ ഗ്യാരൻ്റി കാർഡാണ് ഇടതുപക്ഷമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോട്ടുളി എയുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരളത്തിൽ2004 ആവർത്തിക്കും. ബിജെപിയെ എതിരിടാൻ ഇടതുപക്ഷം വേണം എന്ന ചിന്ത പ്രബലമാണ്. കേരളത്തിൽ ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്താകും.കോൺഗ്രസിനെ വിശ്വസിക്കാനാവില്ല എന്ന് ജനങ്ങൾക്കറിയാം. കേരളത്തിൽ ബിജെപി വിരുദ്ധ മനസ്ഇടതുപക്ഷത്തിന് അനുകൂലമാകും. ശ്വസിക്കുന്ന വായുവിൽ പോലും ബിജെപി വിരുദ്ധവും വർഗീയ വിരുദ്ധവുമായ നിലപാടുള്ളവരാണ് ഇടതുപക്ഷക്കാർ.ഇടതുപക്ഷത്തിൻ്റെ ബിജെപി വിരുദ്ധത ഇല്ലാതാക്കാൻ ജീവനെടുത്താൽ മാത്രമേ സാധിക്കൂ. മതനിരപേക്ഷ കേരളംകൃഷ്ണമണി പോലെ ഇടതുപക്ഷത്തെ കാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *