നമ്മളെല്ലാം വ്യത്യസ്തമായ ആഗ്രഹങ്ങൾ ഉള്ളവരാണ്,അത് നേടാനായി എത്ര കഷ്ടപ്പെടാനും തയ്യാറാകുന്നവരും കൂടെയാണ്,ഇപ്പോൾ അത്തരത്തിൽ വന്നിരിക്കുന്ന വിചിത്രമായ റിപ്പോർട്ടാണ് ജപ്പാനിൽ നിന്നുള്ളത്.ടോക്കോ എന്ന യുവാവിന് വളരെ രസകരമായ ഒരു ആഗ്രഹമാണ് ഉണ്ടായിരുന്നത്.ഒരു നായയായി മാറുക എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.നിരവധി സിനിമകൾക്കും, പരസ്യ ചിത്രങ്ങൾക്കും മറ്റും കോസ്റ്റിയൂമുകൾ തയാറാക്കി നൽകുന്ന ഏജൻസിയാണ് സെപ്പറ്റ്. അത്തരമൊരു കോസ്റ്റിയൂം നൽകിയാണ് ജപ്പാൻ യുവാവിന്റെ ‘നായയായി മാറാനുള്ള ആഗ്രഹം’ സെപ്പറ്റ് നിറവേറ്റിയത്.ഇപ്പോൾ അദ്ദേഹത്തിന്റെ ചിരകാലസ്വപ്‍നം സഫലമായിരിക്കയാണ്. അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടായ @toco_eevee -ൽ വസ്ത്രത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചു. ചിത്രങ്ങൾ ഇപ്പോൾ ഇൻറർനെറ്റിൽ വൈറലാണ്. നായയുടെ വേഷം ധരിച്ച് അദ്ദേഹം നിൽക്കുന്ന ചിത്രം കാണുമ്പോൾ ഇത് നായയല്ല ഒരു മനുഷ്യനാണെന്ന് വിശ്വസിക്കാൻ നമുക്ക് പ്രയാസം തോന്നും.രണ്ട് മില്യൺ യെൻ അഥവ് 12 ലക്ഷം രൂപ മുടക്കി 40 ദിവസമെടുത്താണ് ഈ വ്യക്തി വേണ്ടി നായയുടെ കോസ്റ്റിയൂം തയാറാക്കിയത്. കോളീ എന്ന ബ്രീഡിന്റെ രൂപമാണ് തയാറാക്കിയിരിക്കുന്ന്.
വസ്ത്രത്തിന് നായയുടേത് പോലുള്ള നാല് കാലുകളും, നീളമുള്ള ഒരു വാലും, ശരീരം മൂടുന്ന മുടിയും എല്ലാമുണ്ട്. എന്തിനാണ് ഒരു നായയുടെ രൂപം തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ടോക്കോ പറഞ്ഞത്: “നായയാകുമ്പോൾ കുറിച്ച് കൂടി റിയലിസ്റ്റിക് ആകും. എന്റെ അഭിരുചിയ്ക്കും വേഷവിധാനത്തിനും ചേരുന്നതും അത് തന്നെയാണ്. കൂടാതെ, എനിക്ക് നായകളെ പൊതുവെ ഇഷ്ടമാണ്, പ്രത്യേകിച്ച് ഭംഗിയുള്ള, ക്യൂട്ടായവയെ.” മാത്രമല്ല, മനുഷ്യനോളം വലിപ്പമുള്ള ഒരു മൃഗത്തെ ആളുകൾ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ കാണുമെന്ന് കരുതിയാണ് ഈ വേഷവിധാനം തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
