ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീട് മോടിപിടിപ്പിക്കാൻ ഖജനാവിൽ നിന്ന് 52 കോടി ചെലവാക്കിയെന്ന് വിജിലൻസ്. വിജിലൻസ് ഇത് സംബന്ധിച്ച വസ്തുതാ റിപ്പോർട്ട് ലെഫ്റ്റനന്റ് ഗവർണർക്ക് സമർപ്പിച്ചു. 33.49 കോടി രൂപ ഔദ്യോഗിക വസതിയുടെ നിർമ്മാണത്തിനും 19.22 കോടി ഒഫിസ് നിർമ്മാണത്തിനും ആയി ചെലവാക്കി.

ഡൽഹി സർക്കാരിന്റെ കീഴിലുള്ള പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കേന്ദ്ര ഓർഡിനൻസിനെതിരെ നീങ്ങാൻ പിന്തുണ തേടിയുള്ള അരവിന്ദ് കേജ്രിവാളിന്‍റെ ശ്രമം തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ,രാഹുൽ ഗാന്ധി എന്നിവരെ കാണാനുള്ള സമയം ചോദിച്ചിട്ടുണ്ട്. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിനെ സന്ദർശിച്ച ശേഷമാണ് കോൺഗ്രസ് നേതാക്കളെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *