കുന്ദമംഗലം: മലബാറിനോടുള്ള ആവർത്തിക്കപ്പെടുന്ന ഭരണകൂട വിവേചനത്തിനെതിരിൽ ശബ്ദമുയർത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ നഈം ഗഫൂർ. ഫ്രറ്റേണിറ്റി മൂവ്മെന്റ് ഏഴാം സ്ഥാപക ദിനാചാരണത്തിന്റെ ഭാഗമായി, ആഴ്ന്നിറങ്ങിയ നീതിബോധം, സമരതീക്ഷ്ണമായ പ്രതിനിധാനം എന്ന തലക്കെട്ടിൽ കുന്ദംമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹോദര്യ സംഗമവും അനുമോദന സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവിലെ കണക്കനുസരിച്ചു നാൽപ്പത്തിനായിരത്തിൽപരം പ്ലസ് വൺ സീറ്റുകളുടെ കുറവാണു ഈ വർഷവും മലബാറിലുള്ളത്. താത്കാലിക ബാച്ചുകൾ പ്രഖ്യാപിച്ചു വിദ്യാർത്ഥികളെ കബളിപ്പിക്കനുള്ള ശ്രമമാണ് സർക്കാർ നടത്തി കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം കൊടുക്കെമെന്നും അദ്ദേഹം പറഞ്ഞു.ഫ്രറ്റേണിറ്റി മൂവ്മെന്റ് നാഷണൽ സെക്രട്ടേറിയറ്റംഗം ഷാഹീൻ സി. പി മുഖ്യാഥിതിയായിരുന്നു. SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മണ്ഡലത്തിലെ വിദ്യാർത്ഥികളെ പരിപാടിയിൽ വെച്ച് അനുമോദിച്ചു.ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ്‌ മുസ്അബ് അലവി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ്‌ ഉമർ ഇ. പി വിമൻസ് ജസ്റ്റിസ്‌ മൂവ്മെന്റ് മണ്ഡലം കൺവീനർ സുമയ്യ എം. എ, എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം സെക്രട്ടറി ഹാദിയ ഹനാന സ്വാഗതവും വൈസ് പ്രസിഡന്റ്‌ വാരിസുൽ ഹഖ് നന്ദിയും പറഞ്ഞു.മുസ്‌ലിഹ്‌ പെരിങ്ങൊളം, റൻതീസ് ഇ. പി ദിൽന, അലി റഫാഹ്, ഹിനാൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *