ജൂൺ 26അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.

ലോകത്തെമ്പാടുമുള്ള കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുത്തിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്നിൽ നിന്ന് പൂർണമായും അകന്നു നിൽക്കാനും ഉത്തരവാദിത്തത്തോടെ ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതും ലക്ഷ്യമാണ്.

ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ആചരിച്ചു തുടങ്ങുന്നത് 1987 ഡിസംബറിലാണ്.ചൈനയിലെ കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് കച്ചവടത്തെ ഇല്ലാതാക്കാൻ ലീൻ സെക്സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ കൂടിയാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.

ഓരോ വർഷവും ലഹരി വിരുദ്ധ ദിനത്തിന് ഔദ്യോഗിക പ്രമേയങ്ങളുണ്ടാകും. ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവെക്കുക (Share facts on drugs. Save lives) എന്നതാണ് 2021 ലെ ഔദ്യോഗിക പ്രമേയം.

2021ലെ ഔദ്യോഗിക പ്രമേയത്തിലൂടെ ഐക്യ രാഷ്ട്ര സഭ ലക്ഷ്യമിടുന്നത് മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *