ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മെഡിക്കല്‍ കോളേജ് കാമ്പസ് ലഹരിവിരുദ്ധ ക്ലബ്ബിന്റെയും, മെഡിക്കല്‍ കോളേജ് ജനമൈത്രി പോലീസിന്റെയും, സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോക ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന പ്രസ്തുത ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറും, വിദ്യാഭ്യാസ കായിക സ്ഥിരം സമിതി അംഗവും,സ്‌കൂള്‍ പിടിഎ പ്രസിഡണ്ടുമായ അഡ്വ. സി എം ജംഷീര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ബെന്നി ലാലു എം എല്‍. സൈക്കിള്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.എം പി ഷാജി മെഡിക്കല്‍ കോളേജ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ. ഹരികൃഷ്ണന്‍, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍മാരായ ശ്രീ. കെ മുഹമ്മദ് ഹനീഫ, ശ്രീ. സാദിഖ് അലി, കോവൂര്‍ ലൈബ്രറി സെക്രട്ടറിയും, അധ്യാപകനുമായ ശ്രീ. ഗിരീഷ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്‌കൂള്‍ ലഹരിവിരുദ്ധ ക്ലബ്ബ് കണ്‍വീനര്‍ ശ്രീ.പി സുധീര്‍ മാസ്റ്റര്‍ സ്വാഗതവും, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ എം നിഖില്‍ മാസ്റ്റര്‍ ചടങ്ങിന് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *