കോഴിക്കോട്: ഓമശ്ശേരിയില്‍ കനത്ത മഴയില്‍ കിണര്‍ താഴ്ന്നു. അമ്പലക്കണ്ടി വടിക്കിനിക്കണ്ടി ഖദീജയുടെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നുപോയത്. മുകളില്‍ നിന്നും രണ്ട് മീറ്റര്‍ താഴെയായി റിംഗുകളും പമ്പ് സെറ്റുമുള്‍പ്പെടെ താഴ്ന്നു പോയി. വീട്ടുകാര്‍ ആശങ്കയില്‍.

വീടും കിണറും തമ്മില്‍ ഏകദേശം ഒന്നര മീറ്റര്‍ മാത്രമാണ് അകലമുള്ളത്. അതിനാല്‍ വീടിനെയും ഇത് ബാധിക്കുമോ എന്ന ആശങ്കയിലാണ് കുടുംബാംഗങ്ങള്‍. 40 വര്‍ഷത്തോളം പഴക്കമുള്ള കിണറാണിതെന്ന് ഖദീജ പറഞ്ഞു. മുപ്പത് വര്‍ഷം മുമ്പാണ് കിണറില്‍ റിംഗിറക്കിയത്. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *