മലപ്പുറം മക്കര പറമ്പിൽ മുസ്‌ലിം ലീഗ് ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രവർത്തകർ.മക്കര പറമ്പ് പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പൂട്ടിയിട്ടത്.

യൂത്ത് ലീഗ് നേതാവിനെ അവഗണിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ലീഗിന്റെ പ്രാദേശിക നേതാക്കളെ ലീഗ് ഓഫീസിലിട്ട് പൂട്ടിയത്. പഞ്ചായത്തംഗം അനീസിനെ മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം.

മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കോയ രണ്ട് മാസം മുമ്പാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ന്ന് സുഹറാബിയ്ക്കായിരുന്നു പഞ്ചായത്തിന്റെ ചുമതല നല്‍കിയിരുന്നു. ഇവരെ തന്നെ പഞ്ചായത്ത് പ്രസിഡന്റ് ആക്കാനുള്ള ലീഗ് പ്രദേശിക നേതൃത്വത്തിന്റെ തീരു മാനത്തിനെതിരെയാണ് യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *