ടോക്കിയോ ഒളിംപിക്സ് നീന്തലിൽ പുരുഷവിഭാഗം 200 മീറ്റർ ബട്ടർഫ്‌ളൈയിൽ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് നിരാശ. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സജൻ പ്രകാശ് സെമി കാണാതെ പുറത്തായി രണ്ടാം ഹീറ്റ്സിൽ മത്സരിച്ച സജൻ 1:57:22 സെക്കൻഡിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അഞ്ച് ഹീറ്റ്സിലുമായി ആദ്യ 16 പേർക്ക് മാത്രം സെമി ഫൈനൽ സാധ്യതയുണ്ടായിരുന്ന ഇനത്തിൽ സജന് ലഭിച്ചത് 24–ാം സ്ഥാനം.നേരത്തെ, 200 മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ എ കാറ്റഗറിയില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരെന്ന റെക്കോർഡുമായാണ് സജന്‍ ടോക്കിയോയിലെത്തിയത്. കഴിഞ്ഞ തവണ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഒളിംപിക്സിൽ ഇരുപത്തേഴാം സ്ഥാനത്തായിരുന്നു സജൻ.
Swimming:
— India_AllSports (@India_AllSports) July 26, 2021
Sajan Prakash clocks 1:57.22 to finish 4th (out of 8) in Heats of Men's 200m Butterfly event.
✨ Sajan's PB (which is also a NR: 1:56:38)
Top 16 Swimmers overall will progress to Semis. #Tokyo2020withIndia_AllSports pic.twitter.com/UMeoiQEVM0
അത്‍ലീറ്റു കൂടിയായ അമ്മയ്ക്കൊപ്പം അഞ്ചാം വയസു മുതലാണ് സജന്‍ നീന്തല്‍ പരിശീലിച്ച് തുടങ്ങിയത്. 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് മുതലാണ് സജന്‍ താരമാകുന്നത്. ആറ് സ്വര്‍ണമുള്‍പ്പടെ നീന്തല്‍ക്കുളത്തില്‍ നിന്ന് മെഡല്‍ചാകരയുമായാണ് സജന്‍ വരവറിയിച്ചത്. റിയോയില്‍ ഇരുപത്തിയേഴാം സ്ഥാനത്തായിരുന്നു സജന്‍.
