നടുവണ്ണൂരിൽ ഫേസ്ബുക് വഴി പരിചയപ്പെട്ട് 17 കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ.പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷമീമുദ്ദീനെ(29)യാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്.ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ച് നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ പരിചയം വളര്‍ന്നതോടെ ഇരുവരും വാട്‌സാപ്പ് നമ്പര്‍ കൈമാറി ബന്ധം തുടര്‍ന്നു. ഇടയ്ക്കിടെ യുവാവ് പെണ്‍കുട്ടിയെ കാണാനായി കോഴിക്കോട് വന്നിരുന്നതായും പോലീസ് പറഞ്ഞു.ഷെമിമുദ്ദിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.യുവാവിനെതിരേ പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ മൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *