ഇടുക്കി: അടിമാലിയില്‍ കാമുകനെതിരെ കാമുകി ക്വട്ടേഷന്‍ കൊടുത്തു. കുഞ്ചിത്തണ്ണി ഉപ്പാര്‍ സ്വദേശി സുമേഷ് പരിക്കേറ്റ് ആശുപത്രിയില്‍. കുഞ്ചിത്തണ്ണി സ്വദേശിനിയും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയുമായ അര്‍ച്ചന സാബുവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അര്‍ച്ചന സാബുവും സുമേഷും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് കഴിയുകയുമായിരുന്നു. എന്നാല്‍ ഇതിനിടെ തമ്മില്‍ പിണങ്ങിയതോടെ യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതാണ് പ്രകോപന കാരണം.

ക്വട്ടേഷന്‍ നല്‍കി സുമേഷിന്റെ മൊബൈല്‍ ഫോണ്‍ കവരുകയായിരുന്നു ലക്ഷ്യം. കല്ലാര്‍കുട്ടിയില്‍ വച്ച് വാഹനം തടഞ്ഞ ക്വട്ടേഷന്‍ സംഘം യുവാവിനെ ആക്രമിച്ചു. കൈ സീറ്റിനോട് ചേര്‍ത്ത് കെട്ടിയതിനു ശേഷം ഫോണുമായി മുങ്ങി. രാവിലെ ഇതുവഴി പോയ യാത്രക്കാരാണ് കാറില്‍ കെട്ടിയിട്ട നിലയില്‍ യുവാവിനെ കണ്ടെത്തിയത്. പിന്നീട് യുവാവിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *