തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പി.എയുടെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് പൊലീസ്. സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പില്‍ പി.എ അഖില്‍ മാത്യുവിന് പങ്കില്ല. ആരോഗ്യവകുപ്പിനും തട്ടിപ്പില്‍ ബന്ധമില്ല. പ്രതികളായ കെ.പി ബാസിത്, ലെനിന് രാജ്, റഈസ്, അഖില്‍ സജീവ് എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു.
പരാതി നല്കിയ ഹരിദാസനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാദം.