ഏഷ്യൻ കപ്പിന്റെ മുന്നോടിയായുള്ള ഇന്ത്യൻ താരങ്ങളുടെ കായിക ക്ഷമതാ പരിശോധന പൂർത്തിയായി. നിർബന്ധിത യോ- യോ ടെസ്റ്റിന്റെ റിസൾട്ട് പുറത്ത് വന്നപ്പോൾ ഇന്ത്യൻ മുൻ നായകൻ വിരാട് കൊഹ്‌ലിയെ പിന്തള്ളി യുവതാരം ശുബ്മാന്‍ ഗിൽ ഒന്നാമതെത്തി. 17.2 സ്കോർ നേടിയ കൊഹ്‌ലിയെ പിന്തള്ളി 18.7 സ്കോർ നേടിയാണ് ഗിൽ ഒന്നാമതെത്തിയത്.16.5 ആണ് ഇന്ത്യൻ താരങ്ങൾക്ക് ഫിറ്റ്‌നസ് ടെസ്റ്റിൽ വിജയിക്കാനുള്ള സ്‌കോർ

യോ-യോ ടെസ്റ്റിൽ ഇന്ത്യയുടെ ഭൂരിഭാഗം താരങ്ങളും മികച്ച സ്കോർ നേടിയപ്പോൾ അഞ്ച് താരങ്ങൾ ടെസ്റ്റിൽ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമാണ്. ജസ്പ്രീത് ബുംറ, പ്രശാം കൃഷ്ണ, തിലക് വർമ, സഞ്ജു സാംസൺ കെ.എൽ രാഹുൽ എന്നിവർ ടെസ്റ്റിൽ പങ്കെടുത്തിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പരുക്കേറ്റ രാഹുൽ ഇപ്പോഴും പൂർണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ല.അതിനാലാണ് യോ-യോ ടെസ്റ്റിൽ നിന്ന് താരത്തെ ഒഴിവാക്കാൻ ടീം മാനേജ്‌മെന്റും ഫിസിയോകളും തീരുമാനിച്ചത്. അയർലൻഡ് പരമ്പരയിൽ നിന്ന് മടങ്ങിയെത്തിയതിനാൽ ബുംറ, തിലക്, കൃഷ്ണ, സാംസൺ എന്നിവർക്ക് ടെസ്റ്റ് എടുക്കേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *