വന്ദേഭാരത് ട്രെയിനിൽ ഭജനയുമായി ബിജെപി നേതാവ്. ഹൈദരബാദിലെ വിവാദ നേതാവ് മാധവി ലതയാണ് വന്ദേഭാരത് ട്രെയിനിൽ ഭജന നടത്തിയത്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മാധവി ലതയുടെ നടപടി. ഒരു സംഘം ആളുകൾക്കൊപ്പം ആയിരുന്നു മാധവി ലതയുടെ യാത്ര. വീഡിയോ വൈറലായതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ വരുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീം പള്ളിക്ക് നേരെ അമ്പ് ചെയ്യുന്നത് പോലെ കാണിച്ച് മാധവി ലത നേരത്തെ വിവാദത്തിലായിരുന്നു. പോളിങ് ബൂത്തിൽ മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റാൻ ആവശ്യപ്പെട്ടും ലത വാർത്തയിൽ നിറഞ്ഞിരുന്നു. പോളിങ് ബൂത്തില്‍ കയറി മുസ്ലീം സ്ത്രീകളുടെ കയ്യില്‍ നിന്ന് ഐഡി കാര്‍ഡ് വാങ്ങി, അവരുടെ മുഖപടം മാറ്റാൻ ആവശ്യപ്പെടുന്ന ഇവരുടെ വീഡിയോ പുറത്തുവന്നത് ഏറെ വിവാദത്തിലായിരുന്നു. കഴിഞ്ഞ തവണ ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിൽ എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *