അമേരിക്കയിലെ മെയ്‌നിലെ ലൂവിസ്റ്റൺ നഗരത്തിൽ നടന്ന വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 60 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. പ്രദേശത്തെ ബാറിലും വോള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലുമടക്കം പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അക്രമണം.
യുഎസ് ആര്‍മി റിസര്‍വ്വിലെ പരിശീലകനായിരുന്ന റോബര്‍ട്ട് കാഡ് എന്നയാളാണ് അക്രമിയെന്നും ഇയാള്‍ മനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. അക്രമിയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ പോലീസിനെ ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളില്‍തന്നെ കഴിയണമെന്നും പോലീസ് പ്രദേശത്തെ ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയടക്കം അധികൃതര്‍ സംഭവത്തിന്റെ വിവരങ്ങള്‍ ധരിപ്പിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

2022 മെയ് മാസത്തില്‍ ടെക്‌സാസിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ കുട്ടികളും അധ്യാപകരുമടക്കം 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷമുണ്ടാകുന്ന നടുക്കുന്ന സംഭവമാണിത്.

Leave a Reply

Your email address will not be published. Required fields are marked *