ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ എംപി. ഇവിടെ ആരും ചട്ടക്കൂടിന് പുറത്തു പോകില്ല. കെപിസിസി പ്രസിഡന്റ്‌ ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്നും പുറത്തു പോകില്ലെന്നും കോഴിക്കോട്ട് ഡി.സി.സിയില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.എന്നെ പാർലമെന്റിലേക്ക് തന്നെ പരിഗണിക്കണം എന്നാണ് അഭ്യർത്ഥനയെന്നും എല്ലാവരും കൂടി നിയമസഭയിലേക്ക് തള്ളിയാൽ ഇവർ ഇനി കേന്ദ്രത്തിൽ അധികാരത്തിൽ വരില്ലെന്ന് ജനം വിചാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സത്യം പറഞ്ഞാല്‍ ഞാന്‍ പാര്‍ലമെന്റിലേക്ക് പ്രത്യേക സാഹചര്യത്തില്‍ പോയതാണ്. നിയമസഭയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്, അതുകൊണ്ട് ലോക്‌സഭയില്‍നിന്ന് ഒഴിവാക്കണം എന്ന് ഞാന്‍ ആദ്യം പറഞ്ഞിരുന്നു. എന്നാല്‍, എല്ലാവരും അസംബ്ലിയിലേക്ക് തള്ളിയാല്‍ ഡല്‍ഹിയില്‍ ഇവര്‍ അധികാരത്തില്‍ വരില്ലാ എന്ന് ജനം വിചാരിക്കും. അതുകൊണ്ട് ഞങ്ങളെയൊക്കെ പാര്‍ലമെന്റിലേക്ക് പരിഗണിക്കണം എന്നാണ് നേതാക്കന്മാരോട് പറയാനുള്ളത്. അദ്ദേഹം പറഞ്ഞു.എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, എം കെ രാഘവൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *