റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ വേദി 2ൽ നടന്ന ഹൈസ്കൂൾ വിഭാഗം മുഖഭിനയത്തെ ചൊല്ലി തർക്കം. മത്സരത്തിൽ ഇരുന്ന ജഡ്ജസ് കോഴ വാങ്ങിയെന്നാണ് പരിശീലരും വിദ്യാർത്ഥകളും ആരോപിക്കുന്നത്. ജി എച്ച് എസ് വടക്കുമ്പാട് വളയം സ്കൂൾ ആണ് പരാതിയുമായി രംഗത്ത് എത്തിയത്.

പരാതി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ലെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു. തുടർന്ന് മത്സരം നടക്കുകയും, വിധി പ്രഖ്യാപത്തിനു ശേഷം പ്രശനം രൂക്ഷമായി. പോലീസ് സംഭവ സ്ഥലത്ത് എത്തി. എന്നാൽ വിധി പ്രഖ്യാപനത്തിൽ എതിർപ്പ് ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാം എന്ന നിലപട് സംഘാടകർ വ്യക്തമാക്കി. പിന്നീട് നടന്ന സ്കിറ്റ് മത്സരം ജഡ്‌ജ്‌ ചെയ്യുന്നതിൽ നിന്ന് ജഡ്ജസിനെ മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *