വിവാഹത്തിന് പാട്ടും ഡാൻസുമുണ്ടെങ്കിൽ നിക്കാഹ് നടത്തില്ലെന്ന് ഉത്തർ പ്രദേശിലെ ഇസ്ലാം മത പണ്ഡിതർ. ഡിജെയും പാട്ടും നൃത്തവും ഉണ്ടെങ്കിൽ ഞങ്ങൾ നിക്കാഹ് നടത്തില്ലെന്ന് ഉലമാമാരുടെയും പുരോഹിതന്മാരുടെയും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഖാസി ഷഹർ മൗലാന ആരിഫ് ഖാസ്മി പറഞ്ഞു. കല്യാണത്തിന് ഡിജെയോ പാട്ടോ ഡാൻസോ ഉണ്ടെങ്കിൽ നിക്കാഹ് നടത്തിത്തരില്ല. ഇതൊന്നും ഇസ്ലാമിക സംസ്കാരത്തിൽ പെട്ടതല്ല. പണം ധൂർത്തടിക്കുന്നത് ഇസ്ലാമിൽ പെട്ടതല്ല. ഇസ്ലാമിക സമൂഹത്തിൽ നിന്ന് ധൂർത്തൂം മതവിരുദ്ധമായ പ്രവൃത്തികളും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഒരു വിവാഹം നടത്തിയതുകൊണ്ട് വധുവിൻ്റെ കുടുംബത്തിന് സാമ്പത്തിക പ്രയാസം ഉണ്ടാവരുത്.”- ഖാസി പറഞ്ഞു.കഴിഞ്ഞ ദിവസം ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക് പറഞ്ഞിരുന്നു. വിവാദമായതോടെ അദ്ദേഹം വീഡിയോ പിൻവലിച്ചു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
