കണ്ണൂര്‍: തലശ്ശേരിയില്‍ മദ്യ ലഹരിയില്‍ എസ് ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. കണ്ണൂര്‍ കുളിബസാര്‍ സ്വദേശിനി റസീനയാണ് അറസ്റ്റിലായത്. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ് ഐ ദിപ്തിയെ റസീന ആക്രമിച്ചത്. ഇന്നലെ രാത്രിയോടെ ആണ് സംഭവം. ഇവര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. രാത്രി റോഡില്‍ നാട്ടുകാര്‍ക്ക് നേരെയും ഈ സ്ത്രീ പരാക്രമം നടത്തിയതായും പറയുന്നു.മദ്യ ലഹരിയില്‍ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *