സിനിമയില്‍ ഒന്നുമല്ലായിരുന്ന തന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കിയത് എംടി വാസുദേവന്‍ നായര്‍ ആണെന്ന് നടി കുട്ട്യേടത്തി വിലാസിനി. വാസുവേട്ടനെ എനിക്ക് മറക്കാന്‍ കഴിയില്ല. കോഴിക്കോട്ടെ നിരവധി കലാകാരന്മാര്‍ക്ക് വാസുവേട്ടന്‍ അവസരം കൊടുത്തിട്ടുണ്ട്.

വാസുവേട്ടന്‍ മരിക്കരുതെന്ന് നേര്‍ച്ച നേര്‍ന്നിരുന്നുവെന്നും ആരാധനയാണ് തനിക്കെന്നും കുട്ട്യേടത്തി വിലാസിനി പറഞ്ഞു. അന്തരിച്ച എം ടി വാസുദേവന്‍ നായരെ അവസാനമായി കാണാന്‍ കോഴിക്കോട്ടെ വസതിയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.

’67 മുതല്‍ വാസുവേട്ടനെ പരിചയമുണ്ട്. മാതൃഭൂമി വാര്‍ഷികത്തില്‍ നാടകം ഉണ്ടാകും. ഞാനായിരുന്നു മുഖ്യകഥാപാത്രം. ആ നാടകത്തില്‍ ഫൈനല്‍ റിഹേഴ്‌സലിന് വാസുവേട്ടന്‍ വരും. ഒന്നും സംസാരിക്കില്ല. പരിശീലനം കഴിയുന്നതുവരെ നാടകം കാണും. ഡയറക്ടറെ വിളിച്ച് തെറ്റുകുറ്റങ്ങളൊക്കെ പറഞ്ഞുകൊടുക്കും. അങ്ങനെയുള്ള പരിചയമാണ്. നാടകത്തില്‍ ഞാന്‍ വലിയ നടിയാണ്. സിനിമയില്‍ ഞാന്‍ സീറോ ആയിരുന്നു. കുട്ട്യേടത്തി അഭിനയിച്ച ശേഷമാ

ണ്. കോഴിക്കോട് വിലാസിനി എന്ന ഞാന്‍ കുട്ട്യേടത്തി വിലാസിനി ആയത് ഈ സിനിമ ചെയ്ത ശേഷമാണ്. വാസുവേട്ടനെ എനിക്ക് മറക്കാന്‍ കഴിയില്ല. കോഴിക്കോട്ടെ നിരവധി കലാകാരന്മാര്‍ക്ക് വാസുവേട്ടന്‍ അവസരം കൊടുത്തിട്ടുണ്ട്. ബാലന്‍ കെ നായര്‍, കുതിരവട്ടം പപ്പു അടക്കം നിരവധി പേര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. അധികം സംസാരിക്കില്ല. എല്ലാവരോടും നല്ല രീതിയില്‍ മാത്രമെ സംസാരിക്കുകയുള്ളൂ. വാസുവേട്ടന്‍ മരിക്കരുതെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. ആരാധനയാണ് തനിക്കെന്നും’, വിതുമ്പികൊണ്ട് നടി കുട്ട്യേടത്തി വിലാസിനി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *