ലോകായുക്ത ഭേദഗതി 1999 ഫെബ്രുവരി 22ന് നിയമസഭ ചര്‍ച്ച ചെയ്തു തള്ളിയതെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ലോകായുക്ത നിര്‍ദേശം തള്ളുന്നതിന് കോംപീറ്റന്റ് അതോറിറ്റിക്ക് അധികാരം നല്‍കാനുള്ള വ്യവസ്ഥയായിരുന്നു അന്ന് ചര്‍ച്ചയായത്. ലോകായുക്ത നൽകുന്ന നിർദേശം തള്ളുന്നതിന് കോംപീറ്റന്റ് അതോറിറ്റിക്ക് അധികാരം നൽകാനുള്ള വ്യവസ്ഥയായിരുന്നു അന്ന് ഉൾക്കൊള്ളിച്ചിരുന്നത്.
വകുപ്പുതിരിച്ചുള്ള ചര്‍ച്ചയില്‍ ഭരണപ്രതിപക്ഷ ഭേദമന്യേ ഭേദഗതിക്കെതിരെ രംഗത്തുവന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു.

ഭേദഗതിയെ എതിര്‍ത്തവരില്‍ സിപിഐഎം നേതാക്കളായ ആനത്തലവട്ടം ആനന്ദൻ , ജി.കാര്‍ത്തിയേകന്‍, ടി.എം.ജേക്കബ്, പി.രാഘവന്‍ ജി.സുധാകരൻ എന്നിവർ ഉൾപ്പെടുന്നു.വിഷയം ചർച്ചയ്ക്കെടുത്തപ്പോൾ തന്നെ എതിർപ്പുയർന്ന സാഹചര്യത്തിൽ ഈ വ്യവസ്ഥ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് കോംപീറ്റന്റ് അതോറിറ്റി ലോകായുക്തയുടെ നിര്‍ദേശം അംഗീകരിക്കണം എന്ന രീതിയില്‍ ഭേദഗതി മാറ്റി. മന്ത്രി ഇ.ചന്ദ്രശേഖരൻ തന്നെയാണ് ഊ ഭേദ​ഗതി കൊണ്ടുവന്നത്.

22 വര്‍ഷം മുന്‍പ് വിശദമായി ചര്‍ച്ച ചെയ്ത് ഒഴിവാക്കിയ വ്യവസ്ഥയാണ് വീണ്ടും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *