തൃശൂര്‍: എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം അടിയില്‍ കലാശിച്ചു. കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് അടിപിടിയുണ്ടായത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ചിറയ്ക്കല്‍ കാളിദാസന്‍ തുടങ്ങിയ ആനകള്‍ ഉത്സവത്തിനുണ്ടായിരുന്നു. എഴുന്നള്ളിപ്പ് സമയത്ത് ക്ഷേത്രത്തിലെ തന്നെ ആനയെ ആണ് നടുവില്‍ നിര്‍ത്തിയത്. വലത്തെ ഭാഗത്ത് തെച്ചിക്കോട്ട് രാമചന്ദ്രനുമാണ് ഉണ്ടായിരുന്നത്. ഇതിനിടയിലേക്ക് ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ആനയെ നിര്‍ത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.
ആനയെ നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കം ദേശക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. തമ്മിലടി വലിയ സംഘര്‍ഷത്തിലേക്ക് പോകുമെന്നയാതോടെ തെച്ചിക്കോട്ടുകാവ് ദേവസ്വക്കാര്‍ ആനയുമായി മടങ്ങുകയായിരുന്നു. പൊലീസും ക്ഷേത്ര ഭാരവാഹികളും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.