
സംസ്ഥാനത്ത് തുടര്‍ച്ചയായ കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ വീതവും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 60,320 രൂപയും ഗ്രാമിന് 7540 രൂപയുമായി. നേരിയ കുറവുണ്ടായെങ്കിലും ഒരു പവന്‍ സ്വര്‍ണത്തിന് 60000 രൂപയില്‍ താഴാത്തത് വിവാഹാവശ്യത്തിന് സ്വര്‍ണമെടുക്കാനിരിക്കുന്നവരെ ഉള്‍പ്പെടെ സാരമായി ബാധിച്ചിട്ടുണ്ട്.