
മദ്യത്തിന് വില വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഒരു കുപ്പി മദ്യത്തിന് ശരാശരി 10 ശതമാനം വില വര്‍ധനയുണ്ടാകും. പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടിയത്. സ്പിരിറ്റ് വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ആയിരം രൂപയ്ക്ക് താഴെയുള്ള മദ്യങ്ങള്‍ക്ക് 10 മുതല്‍ 50 രൂപ വരെയാണ് വര്‍ധനയുണ്ടാവുക. 1000ന് മുകളില്‍ വിലവരുന്ന മദ്യങ്ങള്‍ക്ക് 100 മുതല്‍ 130 രൂപ വരെയുമാണ് വര്‍ധനവ്. 301 മദ്യ ബ്രാന്‍ഡുകള്‍ക്ക് വിലയില്‍ മാറ്റമില്ല. 341 ബ്രാന്‍ഡുകള്‍ക്ക് വില വര്‍ധിച്ചപ്പോള്‍ 107 ബ്രാന്‍ഡുകള്‍ക്ക് വില കുറച്ചിട്ടുണ്ട്. ബെവ്കോയും മദ്യകമ്പനികളും തമ്മില്‍ റേറ്റ് കോണ്‍ട്രാക്ട് ഉണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് വില്‍ക്കുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നത്. എല്ലാ വര്‍ഷവും വില വര്‍ധനവ് മദ്യ കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്…