തിരുവനന്തപുരം: സിപിഎം, സിഐടിയു നേതാക്കള്‍ വീട് കയറി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപണവുമായി ആശാ വര്‍ക്കര്‍മാര്‍. തിരുവനന്തപുരം, വക്കം ചിറയന്‍കീഴ് ഭാഗത്താണ് ഇന്നലെ വീട് കയറി ആശമാരെ ഭീഷണിപ്പെടുത്തിയത്. സംസ്ഥാനത്തൊട്ടാകെ ആശമാര്‍ ഫോണിലൂടെയടക്കം ഭീഷണി നേരിടുന്നുവെന്നും സമരം സമിതി അംഗങ്ങള്‍ പരാതിപ്പെട്ടു.

സംസ്ഥാന വ്യാപകമായി സമരം കടുപ്പിക്കാനൊരുങ്ങുകയാണ് ആശാമാരുടെ സംഘടന. കേരള ആശ ഹെല്‍ത്ത് വര്‍ക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ആലപ്പുഴ , മലപ്പുറം കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും.

കോണ്‍ഗ്രസും പോഷകസംഘടനകളും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാര്‍ സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയോട് സിപിഐക്കുള്ളില്‍ എതിര്‍പ്പുണ്ട്. സര്‍ക്കാരിനെതിരെയുള്ള ആശമാരുടെ സമരത്തിന് ബദലായി സിഐടിയു ആശമാരെ അണിനിരത്തി നാളെ തിരുവനന്തപുരത്ത് സമരം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *