തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കില്‍ നിന്ന് പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി.മാര്‍ച്ച് 27-ന് രാത്രി 12 മുതല്‍ 29-ന് രാത്രി 12 വരെ 48 മണിക്കൂറാണ് പണിമുടക്ക്.മോട്ടോർ വാഹന തൊഴിലാളികൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര,സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, എൽഐസി, ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടനകൾ, അധ്യാപക സംഘടനകൾ, തുറമുഖ തൊഴിലാളികൾ എന്നിവരും വ്യാപാര,വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരും പണിമുടക്കും.വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കുന്നതുകൊണ്ട് കടകമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികളായ ആര്‍. ചന്ദ്രശേഖരന്‍, എളമരം കരീം എം.പി., കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കൺവൻഷൻ മാർച്ച് 28നും 29നും ദ്വിദിന ദേശീയ പണിമുടക്കിന്‌ ആഹ്വാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *