രക്ത ദാനം നടത്തി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി അമേരിക്കക്കാരി. കൃത്യമായ ഇടവേളകളിൽ 203 യൂണിറ്റ് രക്തം ദാനം ചെയ്ത 80 വയസുകാരി ജോസഫിൻ മിച്ചാലുക്കാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുന്നത്.
1965-ൽ തന്റെ 22-ാം വയസ്സിൽ ആരംഭിച്ച് ശീലം ആറു പതിറ്റാണ്ടായി ജോസഫിൻ തുടർന്ന് പോരുന്നു. എണ്ണമറ്റ ജീവനുകളാണ് ഈ 80 കാരി ഇതുവരെ രക്ഷിച്ചിട്ടുള്ളത്. താൻ ആദ്യമായി രക്ത ദാനം നടത്തിയത് തന്റെ സഹോദരിയുടെ നിർബന്ധത്തിന് വയങ്ങിയാണെന്നാണ് ജോസഫിൻ പറയുന്നത്.

യുഎസിൽ രക്തദാനത്തിന് പ്രായപരിധി ഇല്ലാത്തതിനാലും, ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതുകൊണ്ടും 80 വയസിലും ജോസഫിൻ രക്തദാനം തുടരുകയാണ്. തന്നെ പോലെ കൂടുതൽ ആളുകൾ രക്തദാനത്തിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസഫിൻ പറഞ്ഞു. O+ ആണ് ഇവരുടെ ബ്ലഡ് ഗ്രൂപ്പ്. അമേരിക്കൻ റെഡ് ക്രോസിന്റെ കണക്കനുസരിച്ച്, യു‌എസ്‌ ജനസംഖ്യയുടെ 37% പേർക്കും O+ ബ്ലഡ് ഗ്രൂപ്പാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *