കൊവിഡ് പ്രതിസന്ധിയില്‍ രാജ്യത്ത് മാതൃകയായി നില്‍ക്കുന്നത് കേരളമാണെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവര്‍ പലതും പറയും. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷം അവര്‍ എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കി. മതപരമായ ആഘോഷങ്ങള്‍ നിര്‍ത്തലാക്കി. ഇതാണ് എല്ലാവരുടെയും ലക്ഷ്യമാകേണ്ടതെന്നും റിച്ച ട്വീറ്റ് ചെയ്തു.

https://twitter.com/RichaChadha/status/1386936616451674112?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1386936616451674112%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fricha-chadha-about-kerala-model-of-covid%2F98105%2F

കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു റിച്ച തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. കൊവിഡിന്റെ ആരംഭ ഘട്ടം മുതലെ സംസ്ഥാനം മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ചെയ്ത്. അതും പ്രതിപക്ഷവുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം എന്നത് പ്രശംസിക്കേണ്ട കാര്യമാണെന്നും റിച്ച ഛദ്ദ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *