60, 000 യുഎസ് ഡോളറും സ്വർണവും കൈക്കൂലിയായി വാങ്ങിയെന്ന കേസിൽ മ്യാൻമാർ മുൻ വിദേശകാര്യ മന്ത്രിയും നൊബേൽ ജേതാവുമായ ഓങ് സാങ് സൂചിക്ക് 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചെന്ന് റിപ്പോര്‍ട്ട്
സൂചിക്കെതിരെയുള്ള 11 അഴിമതിക്കേസിൽ ആദ്യത്തേതിന്റെ വിധിയാണ് കോടതി വിധിച്ചിരിക്കുന്നത്.
ഓരോ കേസിനും പരമാവധി 15 വര്‍ഷം വരെയാണ് ശിക്ഷാ കാലാവധി. കേസ് സംബന്ധിച്ച കോടതി വിചാരണകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങൾക്കും മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് സൂചിയുടെ അഭിഭാഷകനും വിലക്കുണ്ട്

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പട്ടാള അട്ടിമറിയിലൂടെ സൂചിയുടെ സര്‍ക്കാരിന് അധികാരം നഷ്ടമായത്. ഇതിനുപിന്നാലെ സൈന്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍, കൊവിഡ് മാനദണ്ഡ ലംഘനം, ടെലികമ്യൂണികേഷന്‍ നിയമലംഘനം എന്നിവയുള്‍പ്പെടെയുള്ള കേസുകളില്‍ ഓങ് സാങ് സൂചിയെ ആറ് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടിരുന്നു. നിലവില്‍ വീട്ടുതടങ്കലില്‍ തുടരുകയാണ് 76കാരിയായ സൂചി.

Leave a Reply

Your email address will not be published. Required fields are marked *