വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്ത മകളോട് പിതാവിന്റെ ക്രൂരത. വീട്ടുകാരുടെ എതിർപ്പ് വക വെക്കാതെ വിവാഹം ചെയ്ത മകളുടെ ദേഹത്ത് കീടനാശിനി ഒഴിച്ച് നഗ്നയാക്കി ഓടയിൽ തള്ളിയ അച്ഛൻ അറസ്റ്റിൽ. ശരീരത്തിൽ 40 ശതമാനം പൊള്ളലേറ്റ നിലയിൽ ഹൈവേയിൽ നിന്ന് കണ്ടെത്തിയ 25 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. വീട്ടുകാരുടെ എതിർപ്പ് വക വെക്കാതെ വിവാഹം ചെയ്ത യുവതിയെ കുടുംബത്തിന്റെ മാനം രക്ഷിക്കാൻ അച്ഛൻ ആദ്യം കഴുത്ത് ഞെക്കി കൊല്ലാൻ ശ്രമിച്ചു. പിന്നീട് ദേഹത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച് ഇവരെ ഹൈവേയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ അച്ഛൻ ടൊടാരം സിംഗിനൊപ്പം സഹോദരീ ഭർത്താവ് ദിനേഷ് കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിനു കൂട്ടുനിന്ന മറ്റ് രണ്ട് ബന്ധുക്കൾ ഒളിവിലാണ്.
ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *