നിയമസഭാ ദിനത്തിൽ രാവിലെ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിയമസഭാ സമുച്ചയത്തിൽ വാച്ച് ആൻഡ് വാർഡിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് മഹാരഥന്മാരുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി.

നിയമസഭാ ദിനാഘോഷങ്ങളുടെ ഭാഗമായി മെയ് 3 വരെ പൊതുജനങ്ങൾക്ക് നിയമസഭാ മന്ദിരവും നിയമസഭാ മ്യൂസിയവും സന്ദർശിക്കാനാവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദിവസേന രാവിലെ 10.30 മുതൽ രാത്രി 8.00 വരെയും, പൊതു അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.00 മുതൽ രാത്രി 8.00 വരെയും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.
ഇതോടൊപ്പം, ആഘോഷങ്ങളുടെ ഭാഗമായി ഈ ദിവസങ്ങളിൽ രാത്രിയിൽ നിയമസഭാ മന്ദിരം ദീപാലങ്കാരത്തോടെ സുന്ദരമായി അലങ്കരിക്കപ്പെടുന്നതുമാണ്.
